We All
Are One
ഇതാ ഇവിടെ, അതാ അവിടെ എന്നു ആരും പറയുകയുമില്ല. എന്തെന്നാൽ, ദൈവരാജ്യം നിങ്ങളുടെ ഇടയിൽത്തന്നെയുണ്ട്.
ലൂക്കാ 17:21
ആമുഖം
About Latin Catholic kerala (LCK)
പാരമ്പര്യവും നവീകരണവും കൈകോർത്തു നിൽക്കുന്ന ലത്തിൻ കത്തോലിക്ക സമൂഹം, സഭയുടെയും സമൂഹത്തിൻ്റെയും പുരോഗതിയിലേക്കും സേവനത്തിലേക്കും മുഖ്യപങ്ക് വഹിക്കുന്നതിന്റെ തെളിവാണ്. സാംസ്കാരിക, സാമൂഹിക, സാങ്കേതിക മേഖലകളിൽ സഭയുടെ ദൗത്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ആത്മായരുടെ മുൻപന്തിയിലുള്ള ഇടപെടലുകളിലൂടെ മാത്രമേ സമൂഹത്തിലെ മാറ്റങ്ങൾക്ക് വേണ്ട അത്യാവശ്യമുള്ള ശക്തി പകരുകയുള്ളു .
സമുദായത്തെ ഏകോപിപ്പിക്കാനും, വിവര പ്രചാരണം മെച്ചപ്പെടുത്താനും, വിശ്വാസത്തിനും സേവനത്തിനും പുതുതലമുറയുടെ താത്പര്യങ്ങൾ ഉൾക്കൊണ്ടുള്ള നവമാധ്യമ വേദികൾ ഉപയോഗപ്പെടുത്തേണ്ടത് അനിവാര്യമായിരിക്കുന്ന കാലഘട്ടത്തിലാണ് നമ്മൾ . ഈ സാഹചര്യത്തിൽ www.latincatholic.org എന്ന സൈബർ വേദി, ലത്തിൻ കത്തോലിക്ക സമൂഹത്തിന്റെ വിശാല ദൗത്യസാധ്യങ്ങൾക്ക് ഒരു പുതിയ വഴി തുറക്കുന്നു, നവ സാങ്കേതിക ഉപകരണങ്ങൾ ഉപയോഗപ്പെടുത്തി വിശ്വാസ ജീവിതത്തെയും, സമൂഹ സേവനത്തെയും, പുതിയ ഉയരങ്ങളിലേക്ക് ഉയർത്തുന്നതിന് ഒരു മേന്മയുള്ള ചുവടുവയ്പാണിത് .
നമുക്ക് ഈ സൈബർ വേദിയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തി വിശ്വാസത്തിനും ശുശ്രൂഷയ്ക്കും കൂടുതൽ ശക്തി പകരാം! ഒരുമിച്ച് പ്രവർത്തിക്കാം, ഒരുമിച്ച് വളരാം.